റിപ്പോർട്ടുകളും രസീതുകളും

സ്റ്റേറ്റ്‌മെന്റുകൾ, ജനറൽ ബോഡി സ്ലൈഡുകൾ, കുടിശ്ശിക പട്ടികകൾ, ബ്രാൻഡഡ് രസീതുകൾ എന്നിവ PDF അല്ലെങ്കിൽ CSV ആയി തയ്യാറാക്കുക.

നിങ്ങൾ ദിവസവും ഇടുന്ന കണക്കുകൾ റിപ്പോർട്ടുകൾ വ്യക്തമായ ഒരു ചിത്രമാക്കി മാറ്റുന്നു. കമ്മിറ്റി യോഗത്തിൽ വായിക്കാനും ഓഡിറ്റർക്ക് കൈമാറാനും ഇത് തയ്യാർ. ഓരോ അംഗത്തിനും അവരുടെ സംഭാവനയുടെ തെളിവായി രസീത് കിട്ടും. ഇവ രണ്ടും നിങ്ങൾ നേരത്തെ ഇട്ട കണക്കുകളിൽ നിന്ന് തന്നെ തയ്യാറാകും. അതിനാൽ പുതുതായി ഒന്നും പൂരിപ്പിക്കേണ്ട.

ഒരു റിപ്പോർട്ട് കാണിക്കുന്നത്

തിരഞ്ഞെടുത്ത കാലയളവിലെ കണക്ക് പേജിന്റെ മുകളിൽ ഒരു വരിയായി വായിക്കാം: മുൻ നീക്കിയിരിപ്പ് (കാലയളവ് തുടങ്ങുന്നതിന് മുൻപ് രേഖകളിൽ ഉള്ളത്, ക്യാഷ് ബുക്കിലെ ഓപ്പണിംഗ് ബാലൻസ് ഉൾപ്പെടെ) കൂട്ടി വരവ് ചേർത്താൽ ആകെ. ആകെയിൽ നിന്ന് ചെലവ് കുറച്ചാൽ നീക്കിയിരിപ്പ്. ക്യാഷ് ബുക്ക് സൂക്ഷിക്കുന്നുണ്ടെങ്കിൽ, അതിൽ എത്ര കയ്യിൽ ഉള്ള പണമായും എത്ര ബാങ്കിലും ഉണ്ട് എന്ന് താഴെയുള്ള വരിയിൽ കാണാം.

അതിനടുത്ത് ഇനി കിട്ടാനുള്ള പണത്തിന്റെ മൂന്ന് കണക്കുകൾ: ഈ മാസങ്ങളിലേക്ക് വേണ്ട വരിസംഖ്യയിൽ എത്ര അടച്ചു, "Outstanding" (കുടിശ്ശികയും വാഗ്ദാനങ്ങളും), പിരിച്ചെടുത്തിട്ടും ഇതുവരെ ഏൽപ്പിക്കാത്ത "With collectors" പണം.

ട്രഷറർ ഓരോ മാസവും കണക്ക് ക്ലോസ് ചെയ്യുന്നുണ്ടെങ്കിൽ, ഏത് മാസം വരെ ക്ലോസ് ചെയ്തു എന്ന് "Closed up to" കാണിക്കും. അതിന് ശേഷമുള്ള എത്ര മാസങ്ങൾ ഇനിയും തുറന്നിരിക്കുന്നു എന്നും പറയും. ക്ലോസ് ചെയ്ത മാസത്തിലെ കണക്ക് അന്തിമമാണ്.

താഴെ വിശദാംശങ്ങൾ ഭാഗങ്ങളായി കാണാം:

  • "Funds": ഓരോ ഫണ്ടിലും മുൻ നീക്കിയിരിപ്പ്, വരവ്, ചെലവ്, ബാക്കി. "Compare with the same period last year" ടിക്ക് ചെയ്താൽ കഴിഞ്ഞ വർഷത്തെ ബാക്കിയും മാറ്റവും കാണാം.
  • "Monthly": ഓരോ മാസത്തെയും വരവും ചെലവും, മാസാവസാനത്തെ ബാക്കിയും.
  • "Sources", "Expenses": ഓരോ ഉറവിടവും ചെലവിനവും, ആകെയിൽ അതിന്റെ പങ്കും.
  • "Outstanding": സംഖ്യ ബാക്കിയുള്ള അംഗങ്ങൾ. ഓർമ്മപ്പെടുത്തൽ ആർക്ക് വേണം എന്ന് വേഗം അറിയാം.
  • "Changes": രേഖപ്പെടുത്തിയ ശേഷം മാറ്റിയതോ നീക്കിയതോ ആയ എൻട്രികൾ, ഓഡിറ്റർക്ക്.

ഏത് ഫണ്ടിലോ മാസത്തിലോ ഉറവിടത്തിലോ ചെലവിനത്തിലോ തൊട്ടാൽ ആ തുകയുടെ പിന്നിലുള്ള എൻട്രികൾ കാണാം, എക്സ്പോർട്ട് ചെയ്യുകയും ചെയ്യാം. ഫണ്ട്, രീതി ഫിൽട്ടറുകൾ എല്ലാ കണക്കുകൾക്കും ബാധകമാണ്. ചെലവും നീക്കിയിരിപ്പും ഉറവിടം അനുസരിച്ച് തിരിക്കില്ല, നീക്കിയിരിപ്പ് ആര് രേഖപ്പെടുത്തി എന്നത് അനുസരിച്ചും തിരിക്കില്ല. ആ ഫിൽട്ടറുകൾ ഇട്ടാൽ അവിടെ ഒരു വര മാത്രം കാണാം.

ഫിൽട്ടറുകൾ വിശദീകരിക്കുന്നു

തീയതി പരിധി
റിപ്പോർട്ട് വേണ്ട കാലയളവ്. ഉദാഹരണത്തിന് ഒരു മാസം, മൂന്ന് മാസം അല്ലെങ്കിൽ ഒരു വർഷം മുഴുവൻ.
ഫണ്ട്
ജനറൽ, കെട്ടിടം പോലുള്ള ഒരു ഫണ്ട് മാത്രം കാണിക്കാം, അല്ലെങ്കിൽ എല്ലാ ഫണ്ടും ചേർത്ത് കാണിക്കാം.
രീതി
പണം എങ്ങനെ കിട്ടി എന്ന് വെച്ച് ചുരുക്കാം. ഉദാഹരണത്തിന് പണമായോ ബാങ്ക് ട്രാൻസ്ഫർ ആയോ.
ഉറവിടം
അംഗങ്ങളുടെ സംഭാവനകൾ ഒരു ഭാഗത്ത്, ഒരു കാമ്പയിനിൽ നിന്നോ പിരിവിൽ നിന്നോ വന്നത് വേറെ ഭാഗത്ത് എന്ന് വേർതിരിക്കാം.
ആരാണ് രേഖപ്പെടുത്തിയത്
ഓരോ ആൾ പിരിച്ച തുക വെവ്വേറെ കാണാം. കമ്മിറ്റിയിലെ ഒന്നോ അതിലധികമോ പേരെ തിരഞ്ഞെടുത്താൽ അവർ രേഖപ്പെടുത്തിയ കണക്ക് മാത്രം കാണിക്കും.

ഒരു റിപ്പോർട്ട് പ്രവർത്തിപ്പിക്കുന്നു

  1. മെനുവിൽ നിന്ന് "Reports" തുറക്കുക.
  2. നിങ്ങൾക്ക് വേണ്ട തീയതി പരിധി തിരഞ്ഞെടുക്കുക.
  3. ഒരു ഫണ്ട്, ഒരു രീതി അല്ലെങ്കിൽ ഒരു പ്രത്യേക ഉറവിടം പോലുള്ള ഫിൽട്ടറുകൾ വേണമെങ്കിൽ വെക്കുക.
  4. മുകളിലെ കണക്ക് വായിക്കുക, എന്നിട്ട് വേണ്ട ഭാഗം തുറക്കുക.
  5. പേയ്മെന്റുകൾ, ചെലവുകൾ, മാസക്കണക്ക്, കുടിശ്ശിക, മാറ്റങ്ങൾ എന്നിവ "Export" വഴി PDF ആയി എടുത്ത് പ്രിന്റ് ചെയ്യാം, പങ്കിടാം. സ്പ്രെഡ്ഷീറ്റിൽ തുറക്കണമെങ്കിൽ CSV ആയി എടുക്കുക.
app.inflowbooks.in/reports

വരുമാന റിപ്പോർട്ട്

1 - 30 ജൂൺ 2026

ആകെ ലഭിച്ചത്

₹48,250

ഉറവിടംഫണ്ട്തുക
അംഗ സംഭാവനകൾജനറൽ₹31,500
അംഗ സംഭാവനകൾകെട്ടിടം₹9,750
പെരുന്നാൾ പിരിവ്ജനറൽ₹7,000
Export
ഒരു റിപ്പോർട്ട് ഒരു കാലയളവിലെ വരുമാനം സംഗ്രഹിക്കുന്നു, എക്സ്പോർട്ട് ചെയ്യാവുന്ന കണക്കോടെ.

ജനറൽ ബോഡി റിപ്പോർട്ട്

ജനറൽ ബോഡിയിൽ കമ്മിറ്റി അവതരിപ്പിക്കുന്ന സ്റ്റേറ്റ്മെന്റ് ഒരു പ്രത്യേക ഡോക്യുമെന്റാണ്. റിപ്പോർട്ട്സ് പേജിൽ നിന്ന് ഒറ്റ ക്ലിക്കിൽ കിട്ടും. ഒരു പേജിൽ എല്ലാം ഉണ്ട്: മുൻ നീക്കിയിരിപ്പ്, ഫണ്ട് തിരിച്ച് വരവ്, ഇനം തിരിച്ച് ചെലവ്, നീക്കിയിരിപ്പ്, ക്യാഷ് ബുക്ക് തുറന്നിട്ടുണ്ടെങ്കിൽ ബാലൻസുകൾ, കിട്ടാനുള്ളത് (വരിസംഖ്യ കുടിശ്ശികയും വാഗ്ദാനവും വെവ്വേറെ), രജിസ്റ്ററിന്റെ വലുപ്പം, പ്രസിഡന്റും സെക്രട്ടറിയും ട്രഷററും ഒപ്പിടാനുള്ള വരികളും.

രജിസ്റ്ററിന് താഴെ "ഈ കാലയളവിൽ മഹല്ലിൽ" എന്ന ഭാഗം ഉണ്ട്. ആ കാലയളവിൽ സർട്ടിഫിക്കറ്റ് രജിസ്റ്ററിൽ ചേർത്ത ജനനവും നിക്കാഹും, മറ്റ് മഹല്ലിലേക്ക് മാറിയവരും, മരണപ്പെട്ടവരുടെ പേര്, വീട് നമ്പർ, തീയതി എന്നിവയും അതിൽ കാണാം. സ്ലൈഡുകളിലെ അതേ കണക്കാണ് ഇതും. ഒരു ഫണ്ടിന്റെ മാത്രം റിപ്പോർട്ടിൽ ഈ ഭാഗം ഉണ്ടാകില്ല.

മുകളിലെ നാല് കണക്കുകൾ ഒരു വരിയായി വായിക്കാം: മുൻ നീക്കിയിരിപ്പ് കൂട്ടി വരവ്, അതിൽ നിന്ന് ചെലവ് കുറച്ചാൽ നീക്കിയിരിപ്പ്. കാലയളവ് തുടങ്ങുന്നതിന് മുൻപ് നിങ്ങളുടെ രേഖകളിൽ ഉള്ളതാണ് മുൻ നീക്കിയിരിപ്പ്. അതുകൊണ്ട് ഒരു വർഷവും വെറുതെ പൂജ്യത്തിൽ നിന്ന് തുടങ്ങില്ല.

യോഗം സംസാരിക്കുന്ന ഭാഷയിൽ പ്രിന്റ് ചെയ്യാം: "General body report" അമർത്തി English അല്ലെങ്കിൽ Malayalam തിരഞ്ഞെടുക്കുക. പേജിൽ തിരഞ്ഞെടുത്ത കാലയളവാണ് റിപ്പോർട്ടിന്റെയും കാലയളവ്. "ഈ വർഷം ഇതുവരെ", "കഴിഞ്ഞ വർഷം" എന്നീ ബട്ടണുകൾ നിങ്ങളുടെ സ്ഥാപനത്തിന്റെ വർഷാരംഭം അനുസരിച്ച് കാലയളവ് ക്രമീകരിക്കും.

ഒരു ഫണ്ടിന്റെ മാത്രം കണക്ക് വേണമെങ്കിൽ (ഉദാഹരണത്തിന് മദ്രസ കമ്മിറ്റി യോഗത്തിന്), ആദ്യം Fund ഫിൽട്ടറിൽ ആ ഫണ്ട് തിരഞ്ഞെടുക്കുക. അപ്പോൾ റിപ്പോർട്ടിൽ ആ ഫണ്ടിന്റെ കണക്ക് മാത്രം വരും, തലക്കെട്ടിന് താഴെ ഫണ്ടിന്റെ പേരും ഉണ്ടാകും. ക്യാഷ് ബുക്ക് ഭാഗം ഉണ്ടാകില്ല. Source, Method, Recorded by ഫിൽട്ടറുകൾ റിപ്പോർട്ടിന് ബാധകമല്ല: പ്രിന്റ് ചെയ്യുന്നതിന് മുൻപ് അവ മാറ്റുക.

ജനറൽ ബോഡി സ്ലൈഡുകൾ

ഹാളിൽ നടക്കുന്ന യോഗത്തിന് ഇതേ കണക്കുകൾ സ്ക്രീനിലോ ടിവിയിലോ സ്ലൈഡുകളായി കാണിക്കാം. സ്ലൈഡുകളിൽ ചാർട്ടുകൾ ഉണ്ട്: ഓരോ മാസത്തെയും വരവും ചെലവും, ഫണ്ട് തിരിച്ച് വരവ്, ഇനം തിരിച്ച് വരവ്, പേയ്‌മെന്റ് രീതി, ഇനം തിരിച്ച് ചെലവ്, ഓരോ ഫണ്ടിനും വാഗ്ദാനമടക്കം ഫണ്ട് ബാക്കി, കിട്ടാനുള്ളത്, പ്രത്യേക പിരിവുകളുടെ പുരോഗതി, പ്രായവും സ്ത്രീ, പുരുഷൻ കണക്കും, കഴിഞ്ഞ തവണയുമായുള്ള താരതമ്യം.

ഓരോ ഫണ്ടിനും സ്വന്തം സ്ലൈഡും ഉണ്ട്: ഓപ്പണിംഗ് ബാലൻസ്, വരവ്, ചെലവ്, ക്ലോസിംഗ് ബാലൻസ്, വരവ് എവിടെ നിന്നെല്ലാം, ചെലവ് എന്തിനെല്ലാം, ആ ഫണ്ടിന് ഇനിയും കിട്ടാനുള്ള വാഗ്ദാനവും വരിസംഖ്യ കുടിശ്ശികയും. സ്ലൈഡ് ലിസ്റ്റിലെ Fund reports എന്നതിന് താഴെ ഒരു ഫണ്ടിന്റെ പേരിൽ തൊട്ടാൽ അതിന്റെ സ്ലൈഡ് ഒഴിവാക്കാം.

യൂണിറ്റുകൾ, വഖഫ് സ്വത്തുക്കൾ, വഖഫ് ബോർഡ് വിഹിതം, സ്റ്റാഫിന്റെ ശമ്പളം, സർട്ടിഫിക്കറ്റുകൾ, നോട്ടീസ് ബോർഡ്, വാട്സ്ആപ്പ് മെസേജുകൾ എന്നിവയുടെ സ്ലൈഡുകൾ നിങ്ങളുടെ മസ്ജിദ് ആ ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ മാത്രം വരും.

  1. Reports പേജിൽ General body slides അമർത്തുക, പിന്നെ New slides.
  2. കാലയളവ് തിരഞ്ഞെടുക്കുക: കഴിഞ്ഞ വർഷം, കഴിഞ്ഞ അർധവർഷം, ഈ വർഷം ഇതുവരെ, അല്ലെങ്കിൽ സ്വന്തം തീയതികൾ. എന്തുമായി താരതമ്യം ചെയ്യണം, ഏത് ഭാഷ എന്നിവയും തിരഞ്ഞെടുക്കുക.
  3. യോഗത്തിന്റെ തീയതിയും സ്ഥലവും ചേർക്കുക. സ്ലൈഡുകൾ ഓണാക്കുകയോ ഓഫാക്കുകയോ ക്രമം മാറ്റുകയോ ചെയ്യാം. അജണ്ട, പ്രസിഡന്റിന്റെ സന്ദേശം, അടുത്ത വർഷത്തെ പദ്ധതികൾ എന്നിവ എഴുതാം, സ്വന്തം സ്ലൈഡുകളും ചേർക്കാം. ആകെ തുകകൾ അക്ഷരത്തിൽ വേണ്ടെങ്കിൽ Show totals in words ഓഫാക്കുക.
  4. Present അമർത്തുക. ആരോ കീകൾ കൊണ്ടോ സ്വൈപ്പ് ചെയ്തോ മുന്നോട്ടും പിന്നോട്ടും പോകാം. F അമർത്തിയാൽ ഫുൾ സ്ക്രീൻ, O അമർത്തിയാൽ എല്ലാ സ്ലൈഡുകളും ഒരുമിച്ച്. പ്രിന്റ് ബട്ടൺ മുഴുവൻ സ്ലൈഡുകളും ഓരോ പേജിൽ ഓരോന്നായി PDF ആയി സേവ് ചെയ്യും.

ഹാളിലെ സ്ക്രീനിൽ തുറക്കാനോ അംഗങ്ങൾക്ക് അയക്കാനോ Share a link എന്നതിന് താഴെ Anyone with the link can view ഓണാക്കി ലിങ്ക് കോപ്പി ചെയ്യുക. ലിങ്ക് കിട്ടുന്ന എല്ലാവർക്കും തുറക്കേണ്ടതില്ലെങ്കിൽ ഒരു പാസ്‌വേഡ് ചേർക്കുക. ലിങ്ക് ഓഫാക്കിയാൽ അത് ഉടനെ പ്രവർത്തനം നിർത്തും.

ലിങ്ക് വാട്സ്ആപ്പിൽ ഇടുമ്പോൾ യോഗത്തിന്റെ പേരും തീയതിയും സ്ഥലവും ഉള്ള സ്വാഗത സ്ലൈഡിന്റെ ചിത്രം കാണിക്കും. പാസ്‌വേഡ് ഉള്ള ലിങ്കിന് ഒരു സാധാരണ ചിത്രം മാത്രം. പാസ്‌വേഡ് നൽകുന്നത് വരെ സ്ലൈഡുകളിലെ ഒന്നും കാണില്ല.

ജനറൽ ബോഡി യോഗങ്ങൾ

യോഗത്തിന് തന്നെ ഒരു പേജ് ഉണ്ട്: തീയതി, ഹാൾ, ആരെയൊക്കെ ക്ഷണിച്ചു, ആരൊക്കെ വന്നു. മെനുവിൽ Meetings തുറന്ന് New meeting എടുക്കുക. ആരെയൊക്കെ കണക്കാക്കണം (എല്ലാ ആക്ടീവ് അംഗങ്ങളും, അല്ലെങ്കിൽ ഒരു വീട്ടിൽ നിന്ന് ഒരാൾ), യോഗം ആർക്കു വേണ്ടി (പുരുഷന്മാർ, സ്ത്രീകൾ, അല്ലെങ്കിൽ എല്ലാവരും; ജെൻഡർ രേഖപ്പെടുത്താത്ത അംഗങ്ങളെ രണ്ടായാലും കണക്കാക്കും), ഹാജർ എങ്ങനെ എടുക്കണം എന്നിവ തിരഞ്ഞെടുക്കുക.

ഡിജിറ്റൽ രജിസ്റ്റർ. ആളുകൾ വരാൻ തുടങ്ങുമ്പോൾ Open the meeting അമർത്തുക. വരുന്നവരെ ഫോണിൽ തന്നെ രേഖപ്പെടുത്താം: പേര്, വീട്ടുനമ്പർ അല്ലെങ്കിൽ മെമ്പർ കോഡ് ടൈപ്പ് ചെയ്ത് Present അമർത്തുക. വാതിൽക്കൽ നിൽക്കുന്നയാൾക്ക് ലോഗിൻ വേണ്ട: Door link ഓൺ ചെയ്ത് (വേണമെങ്കിൽ പാസ്‌വേഡോടെ) അയച്ചു കൊടുക്കുക. അവർ ഒരു തവണ പേര് നൽകിയാൽ മതി; അവർ രേഖപ്പെടുത്തുന്ന ഓരോ അംഗത്തിനും നേരെ ആ പേര് ഉണ്ടാകും.

പാസുകൾ. യോഗത്തിന് മുമ്പ് Send passes അമർത്തിയാൽ ഫോൺ നമ്പറുള്ള എല്ലാ അംഗങ്ങൾക്കും വാട്ട്‌സ്ആപ്പിൽ ഒരു പാസ് കിട്ടും: QR കോഡും ആറക്ഷര കോഡും. വാതിൽക്കൽ Scan a pass വഴി ക്യാമറയിൽ വായിക്കാം, അല്ലെങ്കിൽ കോഡ് ടൈപ്പ് ചെയ്യാം. പാസ് ഇല്ലാത്ത അംഗത്തെ ഫോൺ വഴി വെരിഫൈ ചെയ്യാം: രജിസ്റ്ററിലെ നമ്പറിലേക്ക് ഒരു കോഡ് പോകും, അവർ അത് പറഞ്ഞു തരും. ഇവ രണ്ടും വെരിഫൈ ചെയ്ത ഹാജർ ആയി കണക്കാക്കും; കൈ കൊണ്ട് രേഖപ്പെടുത്തിയത് അങ്ങനെ തന്നെ കാണിക്കും. യോഗത്തിന്റെ നോട്ടീസ് (PDF, അല്ലെങ്കിൽ JPEG/PNG പോസ്റ്റർ) അറ്റാച്ച് ചെയ്താൽ ഓരോ പാസിനൊപ്പവും അത് പോകും; ഒരേ മെസേജ് നോട്ടീസും പാസുമാകും. പാസുകളും കോഡുകളും മസ്ജിദ് പണം നൽകുന്ന വാട്ട്‌സ്ആപ്പ് മെസേജുകളാണ്.

പേപ്പർ രജിസ്റ്റർ. ഒപ്പ് ഷീറ്റ് പ്രിന്റ് ചെയ്യുക: ഓരോ അംഗത്തിനും ഒരു വരി, ക്ലസ്റ്റർ തിരിച്ച്. യോഗത്തിൽ അംഗങ്ങൾ ഒപ്പിടും. ശേഷം ഷീറ്റ് നോക്കി പേരുകൾ ടിക്ക് ചെയ്യുക.

ഏത് രീതിയിലായാലും യോഗം കഴിഞ്ഞാൽ Close the meeting അമർത്തുക. ആ നിമിഷത്തെ കണക്ക് ഫ്രീസ് ആകും; മിനിറ്റ്സിൽ എഴുതുന്ന സംഖ്യ പിന്നീട് മാറില്ല. ഹാജർ പട്ടിക ഇംഗ്ലീഷിലോ മലയാളത്തിലോ പ്രിന്റ് ചെയ്യാം (പ്രസിഡന്റും സെക്രട്ടറിയും ഒപ്പിടാനുള്ള വരികളോടെ), അല്ലെങ്കിൽ എക്സ്പോർട്ട് ചെയ്യാം.

ഏത് ലിസ്റ്റും എക്സ്പോർട്ട് ചെയ്യാം

എക്സ്പോർട്ട് ചെയ്യാൻ റിപ്പോർട്ടുകൾ മാത്രമല്ല ഉള്ളത്. ഡാഷ്ബോർഡിലെ എല്ലാ ലിസ്റ്റിനും അതിന്റെ പട്ടികയ്ക്ക് മുകളിൽ സ്വന്തമായി ഒരു "Export" ബട്ടൺ ഉണ്ട്. അതേ PDF, CSV തിരഞ്ഞെടുപ്പ് തന്നെ അവിടെയും കിട്ടും: "Payments", "Collections", "Pending collections", "Expenses", അംഗങ്ങൾ, വീടുകൾ എന്നിവയിൽ. ഒരു ഫണ്ടിന്റെയോ ഒരു പിരിവ് ഉറവിടത്തിന്റെയോ പേജിലുള്ള ലിസ്റ്റുകളിലും ഉണ്ട്.

നിങ്ങൾ വെച്ച ഫിൽട്ടറുകൾക്കും തിരയലിനും ചേരുന്ന എല്ലാ വരികളും എക്സ്പോർട്ടിൽ വരും. അപ്പോൾ കാണുന്ന പേജിലെ വരികൾ മാത്രമല്ല. അതായത് 400 പിരിവുകളിൽ 25 എണ്ണം കാണുന്ന ഒരു ലിസ്റ്റ് എക്സ്പോർട്ട് ചെയ്താലും 400 എണ്ണവും കിട്ടും. ഏതൊക്കെ ഫിൽട്ടർ വെച്ചു എന്ന് രേഖയുടെ മുകളിലും ആകെ തുക താഴെയും ഉണ്ടാകും. സേവ് ചെയ്യുന്ന ഫയലിന്റെ പേരിലും ഇതുതന്നെ ഉണ്ടാകും: ലിസ്റ്റിന്റെ പേര്, വെച്ച ഫിൽട്ടറുകൾ, കാലയളവ്. അതുകൊണ്ട് Expenses-Zakat-Fund-Cash.csv എന്ന ഫയലും Cash-Book-2026-09-01_2026-09-30.pdf എന്ന ഫയലും തുറക്കാതെ തന്നെ ഒരു ഫോൾഡറിൽ തിരിച്ചറിയാം.

ലിസ്റ്റ് വേണ്ട ക്രമത്തിൽ ആക്കാം

എല്ലാ ലിസ്റ്റിനും ഫിൽട്ടർ ചിപ്പുകളുടെ കൂടെ ഒരു "Order" ചിപ്പ് ഉണ്ട്. ഏത് കോളം അനുസരിച്ചാണ് ലിസ്റ്റ് അടുക്കിയിരിക്കുന്നത് എന്ന് അത് പറയും: "Order: Date", "Order: Amount" എന്നിങ്ങനെ. ചിപ്പ് തൊട്ടാൽ വേറെ കോളം തിരഞ്ഞെടുക്കാം. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന കോളം തന്നെ വീണ്ടും തൊട്ടാൽ ക്രമം തിരിയും. പുതിയത് ആദ്യം എന്നത് പഴയത് ആദ്യം എന്നാകും. ചിപ്പിലെ × തൊട്ടാൽ ലിസ്റ്റ് അതിന്റെ സ്വാഭാവിക ക്രമത്തിലേക്ക് മടങ്ങും. കമ്പ്യൂട്ടറിൽ പട്ടികയിലെ കോളം തലക്കെട്ട് ക്ലിക്ക് ചെയ്താലും ഇത് നടക്കും.

ഈ ക്രമം ലിങ്കിന്റെ ഭാഗമാണ്. അതുകൊണ്ട് പേജ് സേവ് ചെയ്താലും മറ്റൊരാൾക്ക് അയച്ചാലും അതേ ക്രമത്തിൽ തന്നെ തുറക്കും. എക്സ്പോർട്ടും ഇതേ ക്രമം എടുക്കും: നിങ്ങൾ കണ്ട ക്രമത്തിൽ തന്നെ രേഖ വരും, ഏത് ക്രമം എന്ന് അതിന്റെ മുകളിൽ എഴുതിയിരിക്കും. തുക കൂടിയത് ആദ്യം എന്ന ക്രമത്തിൽ വെച്ച "Payments" ലിസ്റ്റ് എക്സ്പോർട്ട് ചെയ്താൽ ഏറ്റവും വലിയ അടവ് ആദ്യ വരിയിൽ വരും. വേറെ ഒന്നും തിരഞ്ഞെടുക്കേണ്ട.

ഒരു അംഗത്തിന്റെ പേജിലും ഒരു വീടിന്റെ പേജിലും ഒരു ഫണ്ടിന്റെ പേജിലും "Export statement" എന്നൊരു സൗകര്യവും ഉണ്ട്. ആ ഒരു അംഗത്തിന്റെയോ വീടിന്റെയോ ഫണ്ടിന്റെയോ എല്ലാ ഇടപാടുകളും തീയതി ക്രമത്തിൽ അതിൽ വരും. ഈ വർഷം എത്ര അടച്ചു എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ കൈമാറാൻ പറ്റിയ രേഖ ഇതാണ്.

രസീതുകൾ

ഒരു അംഗത്തിന്റെ സംഭാവന കിട്ടി എന്നതിന്റെ തെളിവാണ് രസീത്. ഓരോ രസീതിനും ഒരു നമ്പർ ഉണ്ട്. നിങ്ങളുടെ മസ്ജിദിന്റെ പേരും ലോഗോയും അതിൽ ഉണ്ടാകും. അതുകൊണ്ട് അത് കാണാൻ ഔദ്യോഗികമായി തോന്നും, പിന്നീട് കണ്ടെത്താനും എളുപ്പം.

ഒരിക്കൽ നൽകിയാൽ, രസീത് PDF ആയി പങ്കിടാം. ഉദാഹരണത്തിന് WhatsApp വഴിയോ ഇമെയിൽ വഴിയോ. നിങ്ങളുടെ രേഖയ്ക്കായി പ്രിന്റ് ചെയ്യാം, അല്ലെങ്കിൽ സൂക്ഷിക്കാൻ ഡൗൺലോഡ് ചെയ്യാം. സംഭാവന രേഖപ്പെടുത്തുമ്പോൾ തന്നെ രസീത് നൽകാം, അല്ലെങ്കിൽ പിന്നീട് ആ സംഭാവനയുടെ വരിയിൽ നിന്ന് നൽകാം. ഏത് വഴിക്കായാലും നിങ്ങൾ നേരത്തെ ഇട്ട കണക്കിൽ നിന്ന് തന്നെ ഇത് ഉണ്ടാകും. ഒരെണ്ണം എങ്ങനെ നൽകാം എന്നറിയാൻ സംഭാവനകൾ രേഖപ്പെടുത്തൽ കാണുക.

രസീതുകൾ, സംഭാവന ഓർമ്മപ്പെടുത്തലുകൾ, പ്രിന്റ് ചെയ്യുന്ന റിപ്പോർട്ടുകൾ എന്നിവയിൽ "Settings"-ലെ "Branding" ഭാഗത്ത് നിങ്ങൾ സജ്ജമാക്കിയതെല്ലാം വരും: നിങ്ങളുടെ ലോഗോ, പിന്നിലെ മങ്ങിയ ചിഹ്നം, അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ വരകളിൽ സീലും ഒപ്പും. കടലാസിൽ നേരിട്ട് ഒപ്പിടാൻ ഇഷ്ടമുള്ള കമ്മിറ്റിക്ക് ആ വരകൾ ഒഴിച്ചിടാനും കഴിയും. രസീത് ഏത് രൂപത്തിൽ വരണം എന്നതും അവിടെ തന്നെ തിരഞ്ഞെടുക്കാം: നിറഞ്ഞ പേജ് മുതൽ അര പേജ് വലിപ്പമുള്ള രസീത് വരെ. ഇത് ഒരിക്കൽ സജ്ജമാക്കിയാൽ പിന്നെ പ്രിന്റ് ചെയ്യുന്നതും പങ്കിടുന്നതും എല്ലാം കൈമാറാൻ പാകത്തിൽ തയ്യാറായിരിക്കും.

ഇതിൽ എന്ത് മാറ്റിയാലും അത് പിന്നീട് കൊടുക്കുന്ന രസീതുകൾക്ക് മാത്രമാണ്. നേരത്തെ കൊടുത്ത ഒരു രസീത് അതിൽ അച്ചടിച്ച സീലും ഒപ്പും അതുപോലെ നിലനിർത്തും. അതുകൊണ്ട് വീണ്ടും പ്രിന്റ് ചെയ്താലും പങ്കിട്ടാലും അംഗത്തിന്റെ കൈയിലുള്ള അതേ കടലാസ് തന്നെ ആയിരിക്കും.